പ്രശസ്ത ഗായിക എസ്.ജാനകിയുടെ ഏക മകൻ മുരളീ കൃഷ്ണ അന്തരിച്ചു.
കെ.എസ്. ചിത്രയാണ് സമൂഹ മാധ്യമങ്ങളിലൂടെ മരണ വിവരം ലോകത്തോട് പങ്ക് വെച്ചത്.
സ്നേഹ നിധിയായ സഹോദരനെയാണ് നഷ്ടപ്പെട്ടതെന്നും പെട്ടെന്നുള്ള വിയോഗ വാർത്ത ഞെട്ടലുണ്ടാക്കിയെന്നും ചിത്ര എഴുതി .
ചിത്രയുടെ കുറിപ്പ് ..’ ഇന്ന് രാവിലെ മുരളി അണ്ണയുടെ ( ഞങ്ങളുടെ പ്രിയപ്പെട്ട ജാനകി അമ്മയുടെ ഏക മകൻ ) പെട്ടെന്നുള്ള വിയോഗ വാർത്ത വാർത്ത അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. സ്നേഹ നിധിയായ ഒരു സഹോദരനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഈ അസഹനീയമായ വേദനയും ദുഃഖവും മറികടക്കാൻ അമ്മയ്ക്ക് ദൈവം ശക്തി നൽകട്ടെ. പരേതന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ . ഓം ശാന്തി “
മുരളീ കൃഷ്ണയുടെ മകൾ കുറച്ച് നാൾ മുമ്പ് ഒരു അപകടത്തിൽ മരണപ്പെട്ടിരുന്നു.

