ഓസ്ട്രേലിയയിലെ കുടിയേറ്റ വിരുദ്ധ ഗ്രൂപ്പുകള്‍ നടത്തുന്ന റാലികളില്‍ അനുവാദമില്ലാതെ തന്റെ ഗാനം ഉപയോഗിക്കുന്നതിനെ കോളിന് ഹായ് ശക്തമായി അപലപിച്ചു. തന്റെ ഫേസ്ബുക്ക്,ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെയാണ് അദ്ദേഹം തന്റെ വിയോജിപ്പ് അറിയിച്ചത്. ‘ഡൗണ്‍ അണ്ടര്‍ എന്ന ഗാനം വംശീയ വിദ്വേഷം (xenophobia) പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്ക്കുള്ളതല്ല’ എന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ ഗാനം അനുവാദമില്ലാതെ ഉപയോഗിക്കുന്നതിനോട് തനിക്ക് കടുത്ത വിയോജിപ്പുണ്ടെന്നും, ഇത്തരം റാലികള്‍ക്കായി ഗാനം ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈവിധ്യങ്ങളെയും ഓസ്ട്രേലിയയിലെ നല്ല മനുഷ്യരെയുമാണ് ഈ ഗാനം ആഘോഷിക്കുന്നതെന്നും, അല്ലാതെ വിദ്വേഷം പടര്ത്താനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ദ ലിവിംഗ് എന്‍ഡ്’ പോലുള്ള മറ്റ് പ്രശസ്ത മ്യൂസിക് ബാന്‍ഡുകളും തങ്ങളുടെ പാട്ടുകള്‍ ഇത്തരം റാലികളില്‍ ഉപയോഗിക്കുന്നതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വംശീയതയ്ക്കും കുടിയേറ്റ വിരുദ്ധതയ്ക്കും എതിരെ നടക്കുന്ന ‘മാര്‍ച്ച് ഫോര്‍ ഓസ്ട്രേലിയ’ പ്രതിഷേധങ്ങളില്‍ തന്റെ പ്രശസ്തമായ ഗാനം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനെ കോളിന് ഹായ് ശക്തമായി എതിര്‍ക്കുന്നു. ‘സ്വന്തമായി പാട്ടുകള്‍ എഴുതൂ, എന്റെ പാട്ടിനെ വെറുതെ വിടൂ’ എന്നാണ് അദ്ദേഹം പ്രതിഷേധക്കാരോട് പറഞ്ഞത്.

