റിപ്പബ്ലിക് ദിന സുരക്ഷ: സ്മാർട്ട് ഗ്ലാസുകളുമായി ഡൽഹി പോലീസ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തു റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​ന ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളി​​​​ലെ സു​​​​ര​​​​ക്ഷ വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​ൻ നി​​​​ർ​​​​മി​​​​ത​​​​ബു​​​​ദ്ധി​​​​യി​​​​ൽ അ​​​​ധി​​​​ഷ്ഠി​​​​ത​​​​മാ​​​​യ സ്മാ​​​​ർ​​​​ട്ട് ഗ്ലാ​​​​സു​​​​ക​​​​ൾ ആ​​​​ദ്യ​​​​മാ​​​​യി വി​​​​ന്യ​​​​സി​​​​ക്കാ​​​​ൻ ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സ്.

ക​​​​ണ്ണി​​​​ൽ വ​​​​ച്ചു​​​​ക​​​​ഴി​​​​ഞ്ഞാ​​​​ൽ സം​​​​ശ​​​​യാ​​​​സ്പ​​​​ദ​​​​മാ​​​​യ ആ​​​​ളു​​​​ക​​​​ളെ ആ​​​​ൾ​​​​ക്കൂ​​​​ട്ട​​​​ത്തി​​​​നി​​​​ട​​​​യി​​​​ൽ​​​​നി​​​​ന്നു ക​​​​ണ്ടെ​​​​ത്താ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന​​​​താ​​​​ണ് സ്മാ​​​​ർ​​​​ട്ട് ഗ്ലാ​​​​സു​​​​ക​​​​ൾ. മു​​​​ഖം തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്ന ഒ​​​​രു സോ​​​​ഫ്റ്റ്‌​​​​വേ​​​​റും തെ​​​​ർ​​​​മ​​​​ൽ ഇ​​​​മേ​​​​ജിം​​​​ഗ് സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യും വ​​​​ഴി​​​​യാ​​​​ണ് സ്ഥി​​​​രം കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളാ​​​​യ ആ​​​​ളു​​​​ക​​​​ളെ ആ​​​​ൾ​​​​ക്കൂ​​​​ട്ട​​​​ത്തി​​​​നി​​​​ട​​​​യി​​​​ൽ​​​​നി​​​​ന്നു ക​​​​ണ്ടെ​​​​ത്താ​​​​ൻ സ്മാ​​​​ർ​​​​ട്ട് ഗ്ലാ​​​​സു​​​​ക​​​​ൾ പോ​​​​ലീ​​​​സി​​​​നെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​ത്.

ഒ​​​​രു ഇ​​​​ന്ത്യ​​​​ൻ ക​​​​ന്പ​​​​നി രൂ​​​​പ​​​​ക​​​​ല്പ​​​​ന ചെ​​​​യ്ത ഈ ​​​​ഗ്ലാ​​​​സു​​​​ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ത കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളു​​​​ടെ​​​​യും സം​​​​ശ​​​​യാ​​​​സ്പ​​​​ദ​​​​മാ​​​​യ കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളു​​​​ടെ​​​​യും രേ​​​​ഖ​​​​ക​​​​ള​​​​ട​​​​ങ്ങു​​​​ന്ന പോ​​​​ലീ​​​​സി​​​​ന്‍റെ ഡാ​​​​റ്റാ​​​​ബേ​​​​സു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​യാ​​​​ണ്.

ഫീ​​​​ൽ​​​​ഡി​​​​ൽ വി​​​​ന്യ​​​​സി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ മൊ​​​​ബൈ​​​​ൽ ഫോ​​​​ണു​​​​ക​​​​ളു​​​​മാ​​​​യി ക​​​​ണ്ണ​​​​ട​​​​ക​​​​ളെ ബ​​​​ന്ധി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഒ​​​​രാ​​​​ളെ സ്കാ​​​​ൻ ചെ​​​​യ്യു​​​​ന്പോ​​​​ൾ അ​​​​വ​​​​രു​​​​ടെ മു​​​​ഖം പോ​​​​ലീ​​​​സ് ഡാ​​​​റ്റാ​​​​ബേ​​​​സു​​​​മാ​​​​യി താ​​​​ര​​​​ത​​​​മ്യം ചെ​​​​യ്താ​​​​ണ് ഉ​​​​പ​​​​ക​​​​ര​​​​ണം കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ളെ ക​​​​ണ്ടെ​​​​ത്തു​​​​ക.

ക്രി​​​​മി​​​​ന​​​​ൽ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​മു​​​​ള്ള ഒ​​​​രാ​​​​ളു​​​​ടെ മു​​​​ഖ​​​​വു​​​​മാ​​​​യു​​​​ള്ള പൊ​​​​രു​​​​ത്തം 60 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ലാ​​​​ണെ​​​​ങ്കി​​​​ൽ സി​​​​സ്റ്റം ചു​​​​വ​​​​പ്പ് സി​​​​ഗ്‌​​​​ന​​​​ലിലൂ​​​​ടെ പോ​​​​ലീ​​​​സി​​​​ന് മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കും. ക്രി​​​​മി​​​​ന​​​​ൽ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​മി​​​​ല്ലാ​​​​ത്ത ആ​​​​ളാ​​​​ണെ​​​​ങ്കി​​​​ൽ പ​​​​ച്ച നി​​​​റ​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും സി​​​​ഗ്‌​​​​ന​​​​ൽ.

Leave a Reply

Your email address will not be published. Required fields are marked *