കേ​ര​ള​ത്തി​ല്‍ ‘കൂ​ട്ടാ​യ നേ​തൃ​ത്വം’ മ​തി​യെ​ന്ന് കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ന്‍​ഡ്; മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യെ ഇ​പ്പോ​ള്‍ പ്ര​ഖ്യാ​പി​ക്കി​ല്ല

ന്യൂ​ഡ​ല്‍​ഹി: വ​രാ​നി​രി​ക്കു​ന്ന കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യെ മു​ന്‍​കൂ​ട്ടി പ്ര​ഖ്യാ​പി​ക്കേ​ണ്ട​തി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ന്‍​ഡ്. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പാ​യി പാ​ര്‍​ട്ടി​യി​ല്‍ ഐ​ക്യം ഉ​റ​പ്പാ​ക്കാ​നും ഗ്രൂ​പ്പ് ത​ര്‍​ക്ക​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നു​മാ​ണ് ഈ ​നീ​ക്കം. വെ​ള്ളി​യാ​ഴ്ച ഡ​ല്‍​ഹി​യി​ല്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യും രാ​ഹു​ല്‍ ഗാ​ന്ധി​യും കേ​ര​ള​ത്തി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് ഈ ​തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യെ​ച്ചൊ​ല്ലി​യു​ള്ള ച​ര്‍​ച്ച​ക​ള്‍ ഇ​പ്പോ​ള്‍ ന​ട​ത്തി​യാ​ല്‍ അ​ത് പാ​ര്‍​ട്ടി​ക്കു​ള്ളി​ലെ വി​ഭാ​ഗീ​യ​ത വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന് ഹൈ​ക്ക​മാ​ന്‍​ഡ് വി​ല​യി​രു​ത്തു​ന്നു. ‘കൂ​ട്ടാ​യ നേ​തൃ​ത്വ​ത്തി​ന്’ കീ​ഴി​ലാ​കും ഇ​ത്ത​വ​ണ കോ​ണ്‍​ഗ്ര​സ് വോ​ട്ട് തേ​ടു​ക. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ ഗ്രൂ​പ്പ് താ​ത്പ​ര്യ​ങ്ങ​ളേ​ക്കാ​ള്‍ ‘വി​ജ​യ​സാ​ധ്യ​ത​യ്ക്ക്’ മാ​ത്ര​മാ​യി​രി​ക്കും മു​ന്‍​ഗ​ണ​ന​യെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ വ്യ​ക്ത​മാ​ക്കി. ആ​രും സ്വ​യം സ്ഥാ​നാ​ര്‍​ഥി​യാ​യി പ്ര​ഖ്യാ​പി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം ക​ര്‍​ശ​ന നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

കേ​ര​ള​ത്തി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ തീ​രു​മാ​നി​ക്കു​ന്ന​തി​നാ​യി മ​ധു​സൂ​ദ​ന്‍ മി​സ്ത്രി അ​ധ്യ​ക്ഷ​നാ​യ നാ​ലം​ഗ സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി​ക്ക് രൂ​പം ന​ല്‍​കി.

ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ ഈ ​മാ​സം ത​ന്നെ കേ​ര​ള​ത്തി​ലെ​ത്തി ഡി​സി​സി അ​ധ്യ​ക്ഷ​ന്മാ​രു​മാ​യും മ​റ്റും ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തും. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ ഭ​ര​ണ​മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും 3.6 കോ​ടി ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക​ള്‍​ക്കൊ​പ്പം നി​ല്‍​ക്കാ​ന്‍ യു​ഡി​എ​ഫ് സ​ജ്ജ​മാ​ണെ​ന്നും യോ​ഗ​ത്തി​ന് ശേ​ഷം മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *