മങ്കട മലയിലെ തീ നിയന്ത്രണവിധേയം

പാ​ല​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ പ​ള്ളി​പ്പ​ടി മ​ങ്ക​ട മ​ല​യി​ലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയം. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ പത്ത് ഏക്കറോളം വനമേഖലയാണ് കത്തിനശിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

മങ്കട മലയിൽ 20 വർഷം മുൻപാണ് സമാനമായ രീതിയിൽ കാട്ടുതീ ഉണ്ടാകുന്നത്. പിന്നീട് രണ്ടുദിവസമെടുത്താണ് ഹെലികോപ്റ്ററിൽ വെള്ളം എത്തിച്ച് തീകെടുത്താനായത്.

Leave a Reply

Your email address will not be published. Required fields are marked *