പു​ക​ഞ്ഞ കൊ​ള്ളി പു​റ​ത്ത്; വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ പു​റ​ത്താ​ക്കി സി​പി​എം

ക​ണ്ണൂ​ര്‍: ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പ് വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി സി​പി​എം. പാ​ർ​ട്ടി​യെ വ​ഞ്ചി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ പു​റ​ത്താ​ക്കി​യ​ത്.

കു​ഞ്ഞി​കൃ​ഷ്ണൻ പാ​ർ​ട്ടി ശ​ത്രു​ക്ക​ളു​ടെ കോ​ടാ​ലി​ക്കൈ​യാ​യി‌ മാ​റി​യെ​ന്ന് സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​കെ രാ​ഗേ​ഷ് ആ​രോ​പി​ച്ചു. 2022 ഏ​പ്രി​ൽ മാ​സം ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​ന​മെ​ടു​ത്ത കാ​ര്യ​ങ്ങ​ളാ​ണ് കു​ഞ്ഞി​കൃ​ഷ്ണ​ൻ വീ​ണ്ടും ആ​രോ​പി​ച്ച​തെ​ന്നും രാ​ഗേ​ഷ് പ​റ​ഞ്ഞു.

“തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട് അ​ഭി​മു​ഖ​ത്തി​ന് സ​മ​യം തെ​ര​ഞ്ഞെ​ടു​ത്തു. ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ​യെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്. അ​ദ്ദേ​ഹം പ​യ്യ​ന്നൂ​രി​ലെ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തി​ന്‍റെ ഭാ​ര​വാ​ഹി അ​ല്ല. എ​ന്നി​ട്ടും ഭൂ​മി ഇ​ട​പാ​ടി​ൽ ല​ക്ഷ്യം വ​ച്ചു. അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് കു​ഞ്ഞി​കൃ​ഷ്ണ​ൻ ജി​ല്ലാ ക​മ്മി​റ്റി​യി​ൽ ഉ​ന്ന​യി​ച്ച​ത്. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ണ് പാ​ർ​ട്ടി ശാ​സി​ച്ച​ത്.’-​രാ​ഗേ​ഷ് പ​റ​ഞ്ഞു.

മ​ധു​സൂ​ദ​ന​നെ മ​നഃ​പൂ​ർ​വം താ​റ​ടി​ക്കാ​നു​ള്ള ശ്ര​മം എ​ന്നാ​ണ് അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. അ​ത് കു​ഞ്ഞി​കൃ​ഷ്ണ​നും അം​ഗീ​ക​രി​ച്ച​താ​ണ്. വാ​ർ​ത്ത ചോ​ർ​ച്ച സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി​ക്ക് കൃ​ത്യ​മാ​യ തെ​ളി​വ് ഉ​ണ്ട്. വാ​ർ​ത്ത ചോ​ർ​ത്തി എ​ന്ന കു​റ്റ​സ​മ്മ​തം കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ വാ​ക്കി​ൽ ത​ന്നെ ഉ​ണ്ടാ​യി. ക​മ്മ്യൂ​ണി​സ്റ്റ് എ​ന്ന പ​ദ​ത്തി​ന്‍റെ പ​രി​സ​ര​ത്തു നി​ൽ​ക്കാ​ൻ പ​റ്റു​ന്ന പ​ണി ആ​ണോ ഇ​ത്‌. മ​ധു​വി​നോ​ടു​ള്ള പ​ക​യാ​ണ് ഇ​പ്പോ​ൾ ആ​രോ​പ​ണം ഉ​ന്ന​യി​ക്കാ​ൻ കാ​ര​ണം. വൈ​ര​നി​ര്യാ​ത​ന ബു​ദ്ധി​യോ​ടെ ആ​ണ് കു​ഞ്ഞി കൃ​ഷ്ണ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും രാ​ഗേ​ഷ് കു​റ്റ​പ്പെ​ടു​ത്തി.

ധനരാജ് രക്തസാക്ഷി ഫണ്ട് പിരിച്ചത് മൂന്ന് ആവശ്യങ്ങള്‍ക്കായാണ്. കുടുംബത്തെ സഹായിക്കുക, വീട് നിര്‍മിക്കുക, കേസ് നടത്തുക എന്നിവയായിരുന്നു ലക്ഷ്യം. ഒരു വ്യക്തിയും ധനാപഹരണം നടത്തിയിട്ടില്ല. ധനരാജ് ഫണ്ടിന്റെ വരവ് ചിലവ് കണക്ക് അവതരിപ്പിക്കുന്നത് വൈകിയിരുന്നു. അതില്‍ നടപടി എടുത്തതാണെന്നും രാഗേഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *