ലാഹോർ: ഓസ്ട്രേലിയായ്ക്കെതിരായ ആദ്യ ടി20 പാക്കിസ്ഥാന് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസീസിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് നേടാനെ കഴിഞ്ഞൊള്ളൂ. ഇതോടെ പാക് പട 22 റൺസിന്റെ ജയം സ്വന്തമാക്കി.
നാലോവറിൽ 10 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടിയ അബ്രാർ അഹമ്മദാണ് ഓസീസിനെ തകർത്തത്. ബാറ്റിംഗിലും ബോളിംഗിലും തിളങ്ങിയ സയീം അയ്യൂബാണ് (40 റൺസും രണ്ടു വിക്കറ്റും) കളിയിലെ താരം.
അയ്യൂബിനു പുറമെ സൽമാൻ അലി ആഘ (39), ബാബർ അസം (24) റൺസും നേടി. ഓസീസിന് വേണ്ടി ആദം സാംപ നാല് വിക്കറ്റും സേവിയർ ബെർട്ട്ലെറ്റ്, ബിയേഡ്മാൻ എന്നിവർ രണ്ട് വിക്കറ്റും നേടി. ജയത്തോടെ മൂന്ന് മത്സര പരമ്പരയിൽ പാക്കിസ്ഥാൻ 1-0 മുന്നിലെത്തി.

