ഭരതന്റെ മികച്ച കടൽ ഗാഥ; അമരം റിലീസായിട്ട് മൂന്നര പതിറ്റാണ്ട്

‘അമരം’ റിലീസായിട്ട് മൂന്നര പതിറ്റാണ്ട്…

ഭരതൻ, മമ്മൂട്ടി, ലോഹിതദാസ് എന്നീ ചലച്ചിത്ര പ്രതിഭകൾ സംഗമിച്ച ഒരു മികച്ച ചലച്ചിത്ര കാവ്യമാണല്ലോ ‘അമരം’. ‘ചെമ്മീനു’ ശേഷം ഇറങ്ങിയ ഏറ്റവു മികച്ച കടൽഗാഥ….. 1991 ഫെബ്രുവരി ഒന്നിനാണ് ഇത് റിലീസായത്: അതായത് ഇന്നേക്ക് മുപ്പത്തിയഞ്ച് വർഷം മുമ്പ്.

ദേശീയ അവാർഡ് കിട്ടിയത് കെ.പി.എ.സി. ലളിതയുടെ സഹനടി വേഷത്തിനു മാത്രമാണെങ്കിലും നായക വേഷം ചെയ്ത മമ്മൂട്ടിയുടെയും സംവിധാനം ചെയ്ത ഭരതന്റെയും ഛായാഗ്രാഹകനായ മധു അമ്പാട്ടും സംഗീത സംവിധായകൻ രവീന്ദ്രൻ മാഷും എല്ലാം ദേശീയ നിലവാരത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവച്ച ഒരു അപൂർവ ചിത്രം!

ഒന്നുകൂടി ഓർത്തു പോകുന്നു… അതിലെ ഹൃദ്യമായ പാട്ടുകൾ!

“വികാര നൗകയുമായികയുമായി…”

“അഴകേ നിൻ മിഴി….”

ആർ. ഗോപാലകൃഷ്ണൻ

Leave a Reply

Your email address will not be published. Required fields are marked *