ഗിന്നസ് റെക്കോർഡ് സംവിധായകൻ ഇഷാക്കിന്റെ തമിഴ് ക്രൈം ത്രില്ലർ വേഗുളി 20-ന് തിയേറ്ററുകളിൽ

‘അകദം’ എന്ന ചിത്രം ഒറ്റ ഷോട്ടിൽ നിർമ്മിച്ച് ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ച സംവിധായകൻ ഇഷാക്ക്, ഗാനരചയിതാവ് പ്രിയനെ നായകനാക്കി രചനയും സംവിധാനവും നിർവ്വഹിക്കുന്ന തമിഴ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് ‘വേഗുളി’. നിലവിൽ, മസ്‌കര, മകയാല എന്നിവയുൾപ്പെടെ അഞ്ഞൂറിലധികം ഗാനങ്ങൾ എഴുതിയ പ്രിയൻ നായകനായ ‘അരണം’ എന്ന ചിത്രം നിർമ്മിച്ച തമിഴ് തിരുങ്കുടം തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. വേദ ഫിലിംസിന്റെ ബാനറിൽ വിജയ ശരവണനാണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. ചിത്രം 20-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

ദിവ്യ ചന്ദ്രൻ, ബോയ്‌സ് മണികണ്ഠൻ, ഷർമിള, പൂവയ്യർ, ഡാനി, ചാപ്ലിൻ ബാലു, ഇമാൻ അണ്ണാച്ചി, ഈറോഡ് ശരവണൻ, ചേരൻരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. നാഗാർജുന ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് ശ്രീലങ്കയിൽ ദേശീയ അവാർഡ് നേടിയ ഷമീൽ ആണ് സംഗീതം നൽകിയിരിക്കുന്നത്. എഡിറ്റിംഗ് ദേവരാജും കലാസംവിധാനം നടരാജും നിർവ്വഹിച്ചിരിക്കുന്നു.

ഇന്ത്യയെ പിടിച്ചുകുലുക്കിയ ഒരു ഭീകര സംഭവത്തെ ആസ്പദമാക്കി കഥ പറയുന്ന ചിത്രത്തിന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ‘എ’ സർട്ടിഫിക്കറ്റ് ആണ് നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *