പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ കേൾക്കാൻ ഡിജിപി നേരിട്ടെത്തുന്നു; ഓൺലൈൻ അദാലത്ത് ഫെബ്രുവരി 28ന്

തിരുവനന്തപുരം: തൃശൂർ സിറ്റി, തൃശൂർ റൂറൽ, വയനാട് എന്നീ പൊലീസ് ജില്ലകളിലെ സേവനമനുഷ്ഠിക്കുന്നവർക്കും വിരമിച്ചവർക്കുമായി സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ ഓൺലൈൻ അദാലത്ത് നടത്തുന്നു. ‘SPC Talks with Cops’ എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടി ഫെബ്രുവരി 28ന് രാവിലെ 11 മണിക്ക് നടക്കും.

പൊലീസ് ഉദ്യോഗസ്ഥരുടെ സർവ്വീസ് സംബന്ധമായോ വ്യക്തിപരമായോ ഉള്ള പരാതികൾക്ക് മേലധികാരികൾ മുഖേനയല്ലാതെ നേരിട്ട് ഡിജിപിയെ അറിയിക്കാം എന്നതാണ് ഈ അദാലത്തിന്റെ പ്രത്യേകത. പരാതികൾ സംസ്ഥാന പൊലീസ് മേധാവി തന്നെ നേരിട്ട് കേൾക്കുകയും പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്യും.

പരാതികൾ സമർപ്പിക്കേണ്ട വിധം:

അവസാന തീയതി: ഫെബ്രുവരി 10.

ഇമെയിൽ വിലാസം: spctalks.pol@kerala.gov.in

ശ്രദ്ധിക്കാൻ: പരാതികൾക്കൊപ്പം അപേക്ഷകന്റെ മൊബൈൽ നമ്പർ കൂടി ഉൾപ്പെടുത്തേണ്ടതാണ്.

ഹെൽപ്പ് ലൈൻ: സംശയങ്ങൾക്ക് 9497900243 എന്ന നമ്പറിൽ ബന്ധപ്പെടാം.

പൊലീസ് സേനാംഗങ്ങളുടെ ക്ഷേമവും പരാതി പരിഹാരവും ലക്ഷ്യമിട്ടാണ് ഈ ഓൺലൈൻ സംവാദം സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *