വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​ർ വാ​ഷിം​ഗ്ട​ണി​ൽ

വാ​ഷിം​ഗ്ട​ൺ ഡി​സി: വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​ർ വാ​ഷിം​ഗ്ട​ണി​ലെ​ത്തി യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റു​ബി​യോ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു​വ​രും പു​തി​യ വ്യാ​പാ​ര ക​രാ​റി​നെ സ്വാ​ഗ​തം ചെ​യ്‌​തു.

ക​രാ​ർ പ്ര​കാ​രം ചി​ല ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ തീ​രു​വ 18 ശ​ത​മാ​ന​മാ​യി കു​റ​യ്ക്കാ​ൻ യു​എ​സ് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ഇ​ത് ഉ​ട​ന​ടി പ്രാ​ബ​ല്യ​ത്തി​ൽ വ​രും. വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ മൂ​ന്ന് ദി​വ​സ​ത്തെ യു​എ​സ് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​ത്. ഇ​ന്ത്യ – അ​മേ​രി​ക്ക ബ​ന്ധം ഊ​ർ​ജി​ത​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​മെ​ന്ന് ഇ​രു​നേ​താ​ക്ക​ളും വി​ശ​ദ​മാ​ക്കി. വാ​ഷിം​ഗ്ട​ണി​ൽ ന​ട​ക്കു​ന്ന അ​ന്ത​രാ​ഷ്ട്ര ക്രി​ട്ടി​ക്ക​ൽ മി​ന​റ​ൽ​സ് ഉ​ച്ച​കോ​ടി​യി​ൽ ഇ​ന്ത്യ​യ​ട​ക്കം 50 രാ​ജ്യ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. യു​എ​സ് ട്ര​ഷ​റി സെ​ക്ര​ട്ട​റി സ്കോ​ട്ട് ബെ​സ​ന്‍റു​മാ​യും എ​സ്. ജ​യ​ശ​ങ്ക​ർ ച​ർ​ച്ച​ക​ൾ ന​ട​ത്തി. ഇ​ന്ത്യ – യു​എ​സ് വ്യാ​പാ​ര ക​രാ​റും സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ​വു​മാ​യി​രു​ന്നു ച​ർ​ച്ച​യി​ലെ പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പും ത​മ്മി​ലു​ള്ള ടെ​ലി​ഫോ​ൺ ച​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച പ്ര​ഖ്യാ​പി​ച്ച ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര ക​രാ​റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടി​യാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം.

Leave a Reply

Your email address will not be published. Required fields are marked *