കൊച്ചി – അഗത്തി റൂട്ടിൽ മലയാളി കമ്പനി ഫ്‌ളൈ 91 എത്തുന്നു!

കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലെ അഗത്തിയിലേക്ക് പുതിയ വിമാന സർവീസ് ആരംഭിക്കുന്നു. മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫ്‌ളൈ 91 (Fly 91) എന്ന വിമാന കമ്പനിയാണ് കൊച്ചി-അഗത്തി റൂട്ടിൽ പുതിയ പ്രതിദിന സർവീസ് നടത്തുന്നത്. ഇൻഡിഗോ, അലൈൻസ് എയർ എന്നിവയ്ക്ക് ശേഷം ഈ റൂട്ടിൽ സർവീസ് ആരംഭിക്കുന്ന മൂന്നാമത്തെ കമ്പനിയാണ് ഫ്‌ളൈ 91.

വ്യാഴാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഈ സർവീസ് ലഭ്യമായിരിക്കും. അഗത്തിയിൽ നിന്ന് രാവിലെ 9:30-ന് പുറപ്പെടുന്ന വിമാനം 10:50-ഓടെ കൊച്ചിയിൽ എത്തും. തിരിച്ച് കൊച്ചിയിൽ നിന്ന് രാവിലെ 11:20-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12:45-ന് അഗത്തിയിൽ എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. നിലവിൽ ഇൻഡിഗോ അഗത്തിയിലേക്ക് പ്രതിദിന സർവീസുകൾ നടത്തിവരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *