ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ആഴ്സണല്‍ എഫ്സി വിജയമുന്നേറ്റം തുടരുന്നു. ഹോം മത്സരത്തില്‍ ആഴ്സണല്‍ 3-0ന് സണ്ടര്‍ലന്‍ഡിനെ കീഴടക്കി. ആദ്യ പകുതിയില്‍ മാര്ട്ടിന് സുബമെന്ഡിയുടെ (42) ഗോളില്‍ ലീഡ് നേടിയ പീരങ്കിപ്പട, പകരക്കാരുടെ ബെഞ്ചില്‍നിന്നെത്തിയ വിക്ടര്‍ ഗ്യോകെരെസിന്റെ ഇരട്ടഗോളിലൂടെ (66, 90+3) ജയം 3-0 ആക്കിമാറ്റുകയായിരുന്നു.
ഇതോടെ കിരീടപോരാട്ടത്തില്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിയുമായുള്ള (56) പോയിന്റ് വ്യത്യാസം ആഴ്സണല്‍ (47) ഒമ്പതാക്കി ഉയര്‍ത്തി.എവേ പോരാട്ടത്തില്‍ ചെല്‍സി എഫ്സി 3-1ന് വൂള്‍വ്സിനെ കീഴടക്കി. കോള്‍ പാമറിന്റെ ഹാട്രിക്കാണ് ചെല്‍സിക്കു ജയം സമ്മാനിച്ചത്.

