വാക്കറൂ ഫൗണ്ടേഷന്‍ പോലീസിന് ലഹരിമരുന്ന് പരിശോധനാ ഉപകരണം കൈമാറി

കോ​​ഴി​​ക്കോ​​ട്: കോ​​ര്‍പ​​റേ​​റ്റ് സാ​​മൂ​​ഹി​​ക പ്ര​​തി​​ബ​​ദ്ധ​​ത​​യു​​ടെ ഭാ​​ഗ​​മാ​​യി വാ​​ക്ക​​റൂ ഫൗ​​ണ്ടേ​​ഷ​​ന്‍ കേ​​ര​​ള പോ​​ലീ​​സി​​ന് 15 ല​​ക്ഷം രൂ​​പ വി​​ല​​മ​​തി​​ക്കു​​ന്ന അ​​ത്യാ​​ധു​​നി​​ക ‘സോ​​ടോ​​ക്‌​​സ’ അ​​ന​​ലൈ​​സ​​ര്‍ കൈ​​മാ​​റി. ഉ​​മി​​നീ​​ര്‍ സാം​​പി​​ളു​​ക​​ള്‍ പ​​രി​​ശോ​​ധി​​ച്ച് ല​​ഹ​​രി​​മ​​രു​​ന്നു​​ക​​ളു​​ടെ സാ​​ന്നി​​ധ്യം ക​​ണ്ടെ​​ത്താ​​ന്‍ ക​​ഴി​​യു​​ന്ന ഈ ​​ഉ​​പ​​ക​​ര​​ണം ല​​ഹ​​രി​​വി​​രു​​ദ്ധ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളി​​ല്‍ പോ​​ലീ​​സ് സേ​​ന​​യ്ക്കു ക​​രു​​ത്തു പ​​ക​​രും. കൊ​​ച്ചി സി​​റ്റി പോ​​ലീ​​സി​​ന്‍റെ ല​​ഹ​​രി വി​​രു​​ദ്ധ പ​​ദ്ധ​​തി​​യാ​​യ പ്രോ​​ജ​​ക്ട് ‘ഉ​​ദ​​യ’​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് ഉ​​പ​​ക​​ര​​ണം സം​​ഭാ​​വ​​ന ചെ​​യ്ത​​ത്.

വാ​​ക്ക​​റൂ ഫൗ​​ണ്ടേ​​ഷ​​ന്‍ ചെ​​യ​​ര്‍മാ​​ന്‍ വി. ​​നൗ​​ഷാ​​ദ് സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി റ​​വാ​​ഡ എ. ​​ച​​ന്ദ്ര​​ശേ​​ഖ​​റി​​ന് ഉ​​പ​​ക​​ര​​ണം കൈ​​മാ​​റി. റോ​​ട്ട​​റി പോ​​ലീ​​സ് എ​​ന്‍ഗേ​​ജ്‌​​മെ​​ന്‍റി​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് ച​​ട​​ങ്ങ് സം​​ഘ​​ടി​​പ്പി​​ച്ച​​ത്.

കൊ​​ച്ചി സി​​റ്റി പോ​​ലീ​​സ് ക​​മ്മീ​​ഷ​​ണ​​ര്‍ കാ​​ളി​​രാ​​ജ് മ​​ഹേ​​ഷ് കു​​മാ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച ച​​ട​​ങ്ങി​​ല്‍ കൊ​​ച്ചി മെ​​ട്രോ റെ​​യി​​ല്‍ ലി​​മി​​റ്റ​​ഡ് എം​​ഡി ലോ​​ക്‌​​നാ​​ഥ് ബെ​​ഹ്‌​​റ, റോ​​ട്ട​​റി ഡി​​സ്ട്രി​​ക്ട് ഗ​​വ​​ര്‍ണ​​ര്‍ ഡോ. ​​ജി.​​എ​​ന്‍. ര​​മേ​​ഷ്, ആ​​ഭ്യ​​ന്ത​​ര സു​​ര​​ക്ഷ ആ​​ന്‍ഡ് തീ​​വ്ര​​വാ​​ദ വി​​രു​​ദ്ധ സ്‌​​ക്വാ​​ഡ് ഡി​​ഐ​​ജി പു​​ട്ട വി​​മ​​ലാ​​ദി​​ത്യ, സു​​രേ​​ഷ് മാ​​ത്യു, ജി​​ഗീ​​ഷ് നാ​​രാ​​യ​​ണ​​ന്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

Leave a Reply

Your email address will not be published. Required fields are marked *