ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ എന്ന സൈനിക നീക്കത്തിനിടെ പാകിസ്ഥാൻ പ്രയോഗിച്ച ചൈനീസ് നിർമ്മിത മിസൈലുകൾ ലക്ഷ്യം കാണാതെ പരാജയപ്പെട്ടത് അന്താരാഷ്ട്ര പ്രതിരോധ വിപണിയിൽ ചൈനയ്ക്ക് വലിയ തിരിച്ചടിയാകുന്നു. തങ്ങളുടെ ഏറ്റവും മാരകമായ ആയുധമെന്ന് ചൈന അവകാശപ്പെട്ടിരുന്ന PL-15E മിസൈലുകൾ പാകിസ്ഥാൻ തൊടുത്തുവിട്ടെങ്കിലും അവ പൊട്ടിത്തെറിക്കാതെ കൃഷിയിടങ്ങളിൽ വീണ നിലയിൽ കണ്ടെത്തി. സംഭവത്തിൽ നാണക്കേട് ഭയന്ന് മിസൈലുകളുടെ സാങ്കേതിക തകരാറിനെക്കുറിച്ച് ചൈന അതീവ രഹസ്യമായി അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.
ലാഹോറിൽ നിന്ന് ഇന്ത്യൻ പഞ്ചാബ് ലക്ഷ്യമാക്കി വിക്ഷേപിച്ച മിസൈലുകളുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തതോടെയാണ് ചൈനീസ് ആയുധങ്ങളുടെ പോരായ്മകൾ ലോകത്തിന് മുന്നിൽ വെളിപ്പെട്ടത്. പാകിസ്ഥാൻ വ്യോമസേന (PAF) അതീവ നൂതനമെന്ന് കരുതി പ്രയോഗിച്ച ഈ മിസൈലുകൾ പ്രോക്സിമിറ്റി ഫ്യൂസിലെയും സെൽഫ് ഡിസ്ട്രക്റ്റ് മെക്കാനിസത്തിലെയും ഗുരുതരമായ പിഴവുകൾ കാരണമാണ് ലക്ഷ്യത്തിലെത്താതെ പോയതെന്ന് സൈനിക വൃത്തങ്ങൾ വിലയിരുത്തുന്നു.
കണ്ടെടുത്ത ഒരു മിസൈലിലെ സീരിയൽ നമ്പർ പരിശോധിച്ചപ്പോൾ അത് 2015-ൽ നിർമ്മിച്ചതാണെന്നും പഴയ ഉൽപ്പാദന ബാച്ചിൽ നിന്നുള്ള വാർഹെഡുകളാണ് ഇതിൽ ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ പരാജയം മറച്ചുവെക്കാൻ ഇന്ത്യൻ വ്യോമസേനയുടെ റാഫേൽ, സുഖോയ് വിമാനങ്ങളെ തങ്ങൾ വീഴ്ത്തിയെന്ന് പാകിസ്ഥാൻ അവകാശപ്പെട്ടെങ്കിലും പ്രതിരോധ ഉദ്യോഗസ്ഥർ ഇത് പൂർണ്ണമായും തള്ളിക്കളഞ്ഞു. പഹൽഗാമിൽ ഇന്ത്യ നടത്തിയ ശക്തമായ തിരിച്ചടിയിൽ പകച്ചുപോയ പാകിസ്ഥാന് ചൈനീസ് ആയുധങ്ങളുടെ ഈ പരാജയം ഇരട്ടി പ്രഹരമായിരിക്കുകയാണ്. തങ്ങളുടെ മിസൈലുകളുടെ വിശ്വാസ്യത തകർന്നത് ആയുധ വിപണിയിൽ മറ്റു രാജ്യങ്ങൾ കരാറുകളിൽ നിന്ന് പിന്മാറാൻ കാരണമാകുമെന്ന ആശങ്കയിലാണ് ചൈന ഇപ്പോൾ

