ബ്രിട്ടീഷ് കൊളംബിയ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള ടംബ്ലർ റിഡ്ജ് സ്കൂളിലുണ്ടായ വെടിവെപ്പിൽ എട്ടുപേർ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയ 18 വയസ്സുകാരനായ ജെസ്സി വാൻ റൂട്ട്‌സെലാറെ (Jesse Van Rootselaar) പോലീസ് തിരിച്ചറിഞ്ഞു. ആക്രമണത്തിന് ശേഷം പ്രതിയെ സംഭവസ്ഥലത്ത് തന്നെ മരിച്ച നിലയിൽ കണ്ടെത്തി.
സ്കൂളിൽ അതിക്രമിച്ചു കയറി നടത്തിയ വെടിവെപ്പിൽ 25-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു. കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ അക്രമാസക്തമായ സംഭവങ്ങളിലൊന്നാണിത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചുകൊണ്ട് പ്രവിശ്യാ ഭരണകൂടവും പ്രധാനമന്ത്രിയും രംഗത്തെത്തി.

