പ്രധാനമന്ത്രി നരേന്ദ്ര മോദിയും റോൾസ് റോയ്സ് സി.ഇ.ഒയും കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ആഗോള പ്രമുഖ കമ്പനിയായ റോൾസ് റോയ്സിന്റെ (Rolls-Royce) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തുഫാൻ എർജിൻബിൽഗിക്കുമായ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ കമ്പനിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനെക്കുറിച്ചും രാജ്യത്തെ യുവതലമുറയുടെ നൂതന സംരംഭകത്വ മികവ് പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവർക്കും ഇടയിൽ ചർച്ചകൾ നടന്നു.

ഇന്ത്യയിലെ തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കുന്നതിനും രാജ്യത്തെ ഊർജ്ജസ്വലരായ യുവാക്കളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനും റോൾസ് റോയ്സ് കാണിക്കുന്ന താൽപ്പര്യത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. സാങ്കേതിക വിദ്യയിലും നൂതന ആശയങ്ങളിലും ഇന്ത്യ കൈവരിച്ച മുന്നേറ്റം ആഗോള കമ്പനികളെ രാജ്യത്തേക്ക് ആകർഷിക്കുന്നുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ വ്യാവസായിക വളർച്ചയ്ക്കും പ്രതിരോധ-വ്യോമയാന മേഖലകളിലെ വികസനത്തിനും ഇത്തരം സഹകരണങ്ങൾ മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *