സാങ്കേതിക തകരാർ മൂലം ഹെലികോപ്റ്റർ സ്കൂൾ ഗ്രൗണ്ടിൽ എമർജൻസി ലാൻഡിങ് നടത്തി

മുംബൈ: സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റർ സ്‌കൂൾ ഗ്രൗണ്ടിൽ അതിയന്തരമായി ഇറങ്ങി. സംഭവത്തിൽ ആർക്കും പരിക്കോ മറ്റ് അത്യാഹിതങ്ങളോ ഇല്ലെന്ന് അധികൃതർ അറിയിച്ചു

മുംബൈയിലെ ജുഹുവിൽ നിന്ന് ഗുജറാത്തിലെ സൂറത്തിലേക്കു പറന്ന നാല് പേരുൾപ്പെട്ട ഹെലികോപ്റ്ററാണ് എമർജൻസി ലാൻഡിങ് നടത്തിയത്. സഫേലിനും കെൽവ റോഡ് സ്റ്റേഷനും മധ്യേ പറക്കുന്നതിനിടെയാണ് ഹെലികോപ്റ്ററിൽ അപായസൂചന മുഴങ്ങിയത്. ഉടൻ തന്നെ പൈലറ്റ് ഹെലികോപ്റ്റർ സ്കൂൾ ഗ്രൗണ്ടിൽ ഇറക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *