114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിന് അംഗീകാരം

ദില്ലി: ഫ്രാൻസിൽ നിന്ന് 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിന് അംഗീകാരം ലഭിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന അക്വിസിഷൻ കൗൺസിൽ ആണ് അംഗീകാരം നൽകിയത്. ഫ്രഞ്ച് പ്രസിഡൻ്റിൻ്റെ ഇന്ത്യൻ സന്ദർശനത്തിന് മുന്നോടിയായാണ് നിർണായക തീരുമാനം. 3.25 ലക്ഷം കോടി രൂപയുടെ കരാറിന് പ്രതിരോധ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി നേരത്തെ അനുമതി നൽകിയിരുന്നു. വ്യോമസേനയ്ക്ക് വേണ്ടി 36 റഫാൽ വിമാനങ്ങൾ ഇന്ത്യ വാങ്ങിയിരുന്നു. നാവിക സേനയ്ക്ക് 26 വിമാനങ്ങൾക്കുള്ള കരാറും നൽകി. ഇതിന് പുറമെ 114 വിമാനങ്ങൾ കൂടി വാങ്ങുന്നതിനാണ് ഇപ്പോൾ അംഗീകാരമായത്. ഇരുപത് വിമാനങ്ങൾ ഫ്രാൻസ് നിർമ്മിച്ച് ഇന്ത്യയ്ക്ക് നൽകും. ബാക്കിയുള്ള വിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കും

Leave a Reply

Your email address will not be published. Required fields are marked *