പ്രമുഖ ചരിത്രകാരൻ ഇര്‍ഫാൻ ഹബീബിന് നേരെ ആക്രമണ ശ്രമം: സംഭവം ദില്ലി സർവകലാശാലയിൽ പ്രസംഗിക്കുന്നതിനിടെ

ദില്ലി: പ്രമുഖ ചരിത്രകാരൻ ഇര്‍ഫാൻ ഹബീബിന് നേരെ ആക്രമണ ശ്രമം. ദില്ലി സര്‍വകലാശാലയിൽ പ്രസംഗിക്കുന്നതിനിടെ മതിലിന് പിന്നിൽ നിന്ന് വെള്ളം നിറച്ച ബക്കറ്റ് എറിയുകയായിരുന്നു. ദില്ലി സര്‍വകലാശാലയിലെ ആര്‍ട്സ് ഫാക്കൽറ്റിക്ക് മുന്നിൽ വെച്ച് ഇന്ന് ഉച്ചയ്ക്കുശേഷമാണ് സംഭവം. വിദ്യാര്‍ത്ഥി സംഘടനയായ ഐസയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. ബക്കറ്റ് എറിഞ്ഞതിന് പിന്നിൽ എബിവിപിയാണെന്നാണ് ഐ യുടെ ആരോപണം. തനിക്കുനേരെയുള്ള ആക്രണമ ശ്രമം അസഹിഷ്ണുതയുടെ തെളിവാണെന്ന് ഇര്‍ഫാൻ ഹബീബ് പറഞ്ഞു. വിദ്യാർത്ഥികൾക്കിടയിൽ വീണ ബക്കറ്റിൽ നിന്നും അദ്ദേഹത്തിൻ്റെ ദേഹത്തേക്ക് വെള്ളം തെറിച്ചു

Leave a Reply

Your email address will not be published. Required fields are marked *