സോൾ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ മകൾ കിം ജൂ ഏയെ ഔദ്യോഗിക പിൻഗാമിയായി പ്രഖ്യാപിച്ചു . ദക്ഷിണ കൊറിയൻ ചാരസംഘടനയായ നാഷണൽ ഇന്റലിജൻസ് സർവീസ് (NIS) ആണ് ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഔദ്യോഗിക പരിപാടികളിൽ പിതാവിനൊപ്പം സജീവ സാന്നിധ്യമാണ് കിം ജൂ ഏ. പിൻഗാമിയാകുന്നതിന് മുന്നോടിയായുള്ള പരിശീലനഘട്ടത്തിലായിരുന്നു കിം ജൂ ഏ.
കിം ജൂ ഏയുടെ യഥാർഥ പ്രായം വ്യക്തമല്ലെങ്കിലും 13 വയസെങ്കിലും ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 2022-ൽ ഒരു മിസൈൽ പരീക്ഷണ സന്ദർഭത്തിലാണ് കിം ജോങ് ഉന്നിന്റെറെ കൈപിടിച്ച് നടന്നുവരുന്ന കിം ജൂ ഏയെ ലോകം ആദ്യമായി കാണുന്നത്. കടുത്ത പുരുഷാധിപത്യം നിലനിൽക്കുന്ന ഉത്തര കൊറിയൻ സമൂഹത്തിൽ ഒരു പെൺകുട്ടി പിൻഗാമിയാകുന്നത് നിരീക്ഷകർ അത്ഭുതത്തോടെയാണ് കാണുന്ന

