നീതിക്കായുള്ള നിയമയുദ്ധം പൂർത്തിയാക്കി ജാൻവിയുടെ അച്ഛൻ വിടവാങ്ങി

അധോണി: അമേരിക്കയിൽ പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിനി ജാൻവി കണ്ഡുലയുടെ കുടുംബത്തിന് നീതി ഉറപ്പാക്കിയതിന് പിന്നാലെ പിതാവ് കണ്ഡുല ശ്രീകാന്ത് അന്തരിച്ചു. മൂന്ന് വർഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിൽ ജാൻവിയുടെ കുടുംബത്തിന് വലിയ തുക നഷ്ടപരിഹാരം ലഭിക്കുമെന്ന് ഉറപ്പായതിന് തൊട്ടുപിന്നാലെയാണ് ഈ വിയോഗം.

​ആന്ധ്രാപ്രദേശ് പോലീസിൽ കോൺസ്റ്റബിളായിരുന്ന ശ്രീകാന്ത്, കഴിഞ്ഞ ചൊവ്വാഴ്ച കർണൂലിലെ വസതിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജാൻവിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിയാറ്റിൽ മുൻസിപ്പാലിറ്റിയും വാദിഭാഗവും തമ്മിൽ ഒത്തുതീർപ്പിലെത്തിയത്. ഇതനുസരിച്ച് ജാൻവിയുടെ ആശ്രിതർക്ക് ഏകദേശം 262 കോടി രൂപ (31.25 മില്യൺ ഡോളർ) നഷ്ടപരിഹാരമായി ലഭിക്കും.

2023 ജനുവരിയിൽ സിയാറ്റിലിലെ നോർത്ത് ഈസ്റ്റേൺ സർവകലാശാലയ്ക്ക് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ജാൻവി കണ്ഡുല പോലീസ് വാഹനമിടിച്ച് മരിച്ചത്. അമിതവേഗതയിലായിരുന്ന പോലീസ് വാഹനമാണ് അപകടമുണ്ടാക്കിയത്. ഈ സംഭവത്തിന് ശേഷം ഒരു പോലീസ് ഉദ്യോഗസ്ഥൻ ജാൻവിയുടെ മരണത്തെ പരിഹസിച്ച് സംസാരിക്കുന്ന വീഡിയോ പുറത്തുവന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *