ഇന്ത്യയിലും വിദേശത്തും ഉള്‍പ്പടെ നിരവധി വേദികള്‍ ശ്രദ്ധേയമായ പ്രകടനം കൊണ്ട് സദസ്സിനെ അമ്പരിപ്പിച്ച പ്രശസ്ത ചലച്ചിത്ര താരം സന്തോഷ് കീഴാറ്റൂരിന്റെ നാടകം പെണ്‍ നടന്‍ യു.കെ.യിലെ വിവിധ വേദികളില്‍ എത്തുന്നു.നാടക രംഗത്ത് സ്ത്രീ സാന്നിധ്യം ലഭ്യമാകാതിരുന്ന കാലഘട്ടത്തില്‍ വാസവദത്തയായും, ലീലയായും,നളിനിയായും സ്ത്രീ സൗന്ദര്യത്തിന്റെ മാസ്മരികത പ്രേക്ഷകരിലേക്ക് പകര്‍ന്നിരുന്നയശ:ശരീരനായ അതുല്യ പ്രതിഭ ഓച്ചിറ വേലുക്കുട്ടിയാശാന്റെ ജീവിതകഥയാണ് പെണ്‍ നടന്‍ എന്ന നാടകത്തിലൂടെ സന്തോഷ് കീഴാറ്റൂര്‍ അരങ്ങിലെത്തിക്കുന്നത്.പ്രശസ്ത നാടക രചയിതാവ് സുരേഷ് ശ്രീസ്ഥയുടെ രചനയില്‍ സന്തോഷ് തന്നെയാണ് നാടകത്തിന്റെ സംവിധാനവും നിര്‍വ്വഹിച്ചിട്ടുള്ളത്.



ഓസ്‌ട്രേലിയയിലും മറ്റും വിവിധ ഇടങ്ങളില്‍ വിദേശികള്‍ ഉള്‍പ്പടെ തികഞ്ഞ ആകാംക്ഷയോടെയും കൗതുകത്തോടെയും കാണുകയും നിറഞ്ഞ കരഘോഷങ്ങളോടെ സ്വീകരിക്കുകയും ചെയ്ത പെണ്‍ നടന്‍ ഫെബ്രുവരി 20,21,22 ദിവസങ്ങളില്‍ യു.കെ.യിലെ കലാ സ്‌നേഹികളുടെ മനം കവരും.
20 വെള്ളിയാഴ്ച ലണ്ടനില്‍ ക്രോയ് ഡണ്‍ കൊളോമ കോണ്‍വെന്റ് സ്‌ക്കൂള്‍ പെര്‍ഫോമിംഗ് സെന്ററില്‍ വൈകീട്ട് 7മണിക്കും,21 ശനിയാഴ്ച നോട്ടിംഗ്ഹാമിലെ ദി കോട്ട് ഗ്രേവ് ക്ലബ്ബില്‍ വൈകീട്ട് 5 മണിക്കും 22 ഞായറാഴ്ച ഗ്ലൗസെസ്റ്ററിലെ ചെല്‍റ്റന്‍ ഹാം ക്ലീവ് സ്‌കൂളില്‍ വൈകീട്ട് 5 മണിക്കുമാണ് പെണ്‍ നടന്‍ അരങ്ങേറുന്നത്. കാണികള്‍ക്ക് ദൃശ്യവിസ്മയമായിത്തീരുന്ന നാടകത്തിന്റെ മ്യൂസികും ലൈറ്റും നിയന്ത്രിക്കുന്നത് സന്തോഷ് കീഴാറ്റൂരിന്റെ മകന്‍ യദു സാന്ത് എന്ന വിദ്യാര്‍ത്ഥിയാണ്

