ശബരിമല സ്വർണ്ണക്കൊള്ള കേസ്: നടൻ ജയറാമിനെ ഇഡി ചോദ്യം ചെയ്തു

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടൻ ജയറാമിനെ ചോദ്യം ചെയ്തു. കൊച്ചിയിലെ ഇഡി ഓഫീസിൽ ഇന്ന് (ഫെബ്രുവരി 17, ചൊവ്വാഴ്ച) ഹാജരായ താരത്തെ മണിക്കൂറുകളോളമാണ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്.

കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും, ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങളിൽ ചാർത്താനുള്ള സ്വർണ്ണപ്പാളികൾ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയതിനെക്കുറിച്ചും വ്യക്തത വരുത്താനാണ് ഇഡി താരത്തെ വിളിച്ച് ചോദ്യം ചെയ്തത്.

ഈ കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന

Leave a Reply

Your email address will not be published. Required fields are marked *