ക്ലൈഡ് മലയാളി കമ്മ്യൂണിറ്റിയുടെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

മെൽബൺ: ഓസ്ട്രേലിയയിലെ മെൽബണിൽ സജീവമായിട്ടുള്ള മുഖ്യധാരാ മലയാളി അസ്സോസിയേഷനുകളിൽ ഒന്നായ ക്ലൈഡ് മലയാളി കമ്മ്യൂണിറ്റിയുടെ 2026-27വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു ബേസിൽ ജോസഫ് പ്രസിഡൻ്റ് ആയും പ്രീജിഷ് നീലിയത്ത് സെക്രട്ടറി ആയും വിനയ് മേനോൻ ട്രഷറർ ആയിട്ടുള്ള നേതൃത്വമാണ് സംഘടനയെ മുന്നോട്ട് നയിക്കുക. ജോയ് കൂനുക്കാരൻ (വൈ. പ്രസിഡൻ്റ്) സിജോ ജോസ് സെബാസ്റ്റ്യൻ (ജോ. സെക്രട്ടറി) സോജി ആൻ്റണി, ഷിജു തോമാസ്,സ്മിൻ്റോ മൈക്കിൾ, ഷിനോയ് ദേവസ്യ ദിവിൻ ഫിലിപ്പ്, ബ്രൗൺ ദേവസ്സി ഷിബു ക്വാറിയ (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരാണ് മറ്റു ഭാരവാഹികൾ.


ക്ലൈഡ് എലിസ്റ്റൻ കമ്മ്യൂണിറ്റി ഹാളിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ ഐക്യകണ്ഠേനയാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്. നിലവിൽ ഓസ്ട്രേലിയയിൽ ഏറ്റവും അധികം മലയാളികൾ താമസിക്കുന്ന സബർബ് ആണ് ക്ലൈഡ്

Leave a Reply

Your email address will not be published. Required fields are marked *