മുറ്റത്തെ മുല്ലയും മല്ലിയും തുമ്പിയും
മാറിലെ ചൂടു പകർന്നോരമ്മയും
മിന്നും താരങ്ങളും കനകനിലായും
മിന്നലായെന്നോർമ്മയിൽ വന്നുമറയവേ
മുറ്റത്തെ മുവാണ്ടൻ പെയ്യുന്ന പൂമണം
മുത്തശ്ശി തന്നൊരു പഴംപുരാണങ്ങളും
മങ്ങിയ ഓർമ്മയിലിന്നും തെളിയവേ
മാറിലെയാലില മെല്ലെ വിറയ്ക്കുന്നു.

ശ്രീനാരായണൻ മൂത്തേടത്ത്

