കീവ്: പടിഞ്ഞാറൻ യുക്രെയ്ൻ നഗരമായ എൽവീവിൽ (Lviv) ഉണ്ടായ ഇരട്ട സ്ഫോടനത്തിൽ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച അർദ്ധരാത്രിയോടെ നടന്ന സംഭവത്തെ ഭീകരാക്രമണമായാണ് പ്രാദേശിക അധികൃതർ വിശേഷിപ്പിച്ചത്.
നഗരമധ്യത്തിലെ ഒരു കടയിൽ മോഷണം നടന്നെന്ന റിപ്പോർട്ടിനെത്തുടർന്ന് പോലീസ് എത്തിയപ്പോഴാണ് ആദ്യ സ്ഫോടനം ഉണ്ടായത്. തൊട്ടുപിന്നാലെ രണ്ടാമത്തെ സംഘം സ്ഥലത്തെത്തിയപ്പോൾ മറ്റൊരു സ്ഫോടനം കൂടി നടന്നു.
സ്ഫോടനത്തിൽ 23 വയസ്സുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥയാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ 15 പേരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്ന് എൽവീവ് മേയർ ആൻഡ്രി സദോവി അറിയിച്ചു.

