ഇറാനിൽ സ്കൂളിന് നേരെ മിസൈൽ ആക്രമണം: 108 മരണം

ടെഹ്‌റാൻ: തെക്കൻ ഇറാനിലെ മിനാബ് നഗരത്തിലുള്ള പെൺകുട്ടികളുടെ പ്രൈമറി സ്കൂളിലുണ്ടായ മിസൈൽ സ്ഫോടനത്തിൽ 108 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ 10:45-ഓടെയാണ് ലോകത്തെ നടുക്കിയ ദുരന്തമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും 7-നും 12-നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥിനികളാണ്. ആക്രമണത്തിൽ 92 പേർക്ക് ഗുരുതരമായി പരിക്കേറ്റു.

മിനാബിലെ ‘ഷാജറെ തയ്യിബ’ സ്കൂളിലാണ് ആക്രമണം നടന്നത്. രാവിലെ ക്ലാസ്സുകൾ മാറുന്ന സമയത്ത് സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് മിസൈൽ പതിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടം പൂർണ്ണമായും തകർന്നു. സമീപത്തുള്ള ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) നാവിക താവളത്തെ ലക്ഷ്യമിട്ട് ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിനിടയിലാണ് സ്കൂളിന് നേരെ ആക്രമണമുണ്ടായതെന്ന് ഇറാൻ ആരോപിച്ചു.

സംഭവത്തെ അതിശക്തമായ ഭാഷയിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ അപലപിച്ചു. നിരപരാധികളായ കുഞ്ഞുങ്ങളെ ലക്ഷ്യം വച്ചുള്ള ഈ നടപടി ക്രൂരമായ യുദ്ധക്കുറ്റമാണെന്നും ഇതിന് തക്കതായ തിരിച്ചടി നൽകുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. ആക്രമണത്തിന് പിന്നാലെ ഇസ്രായേലിലെ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *