ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

മസ്കറ്റ്: ഒമാൻ തലസ്ഥാനമായ മസ്കറ്റിന്റെ തീരത്ത് എണ്ണക്കപ്പലിന് നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ലൈബീരിയൻ പതാകയുള്ള ‘എം.ടി സ്ട്രീറ്റ് ഓഫ് ഹെർമുസ്’ എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.കപ്പലിലെ ജീവനക്കാരനായ ഇന്ത്യൻ പൗരനാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ കപ്പലിൽ വന്നിടിച്ചാണ് അപകടമുണ്ടായതെന്നാണ് സൂചന. ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും മറ്റ് ജീവനക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. കപ്പലിൽ നിന്ന് എണ്ണ ചോർച്ച റിപ്പോർട്ട് ചെയ്തിട്ടില്ല.ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. മേഖലയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മേഖലയിലെ കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന ഇത്തരം നീക്കങ്ങളിൽ വിവിധ രാജ്യങ്ങൾ ആശങ്ക രേഖപ്പെടുത്തി. ഒമാൻ സുരക്ഷാ സേനയും അന്താരാഷ്ട്ര നാവികസേനകളും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *