ടെഹ്റാൻ/ദുബായ്: ഇറാനെതിരെ ഇസ്രയേലും അമേരിക്കയും ആക്രമണം കടുപ്പിച്ചതോടെ പശ്ചിമേഷ്യയാകെ വലിയ യുദ്ധഭീതിയിലായി. ഇറാന്റെ പ്രധാന ആണവ കേന്ദ്രമായ നതാൻസിന് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായും ലോകത്തെ പ്രമുഖ എൽഎൻജി (LNG) പ്ലാന്റുകൾ ഖത്തർ അടച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇറാന്റെ നതാൻസ് ആണവ കേന്ദ്രത്തിന് ഘടനാപരമായ കേടുപാടുകൾ സംഭവിച്ചതായി രാജ്യാന്തര അറ്റോമിക് എനർജി ഏജൻസി (IAEA) ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്ത് സ്ഥിരീകരിച്ചു. എന്നാൽ നിലവിൽ റേഡിയേഷൻ ചോർച്ചയുടെ ലക്ഷണങ്ങളില്ല.സുരക്ഷാ കാരണങ്ങളാൽ ഖത്തർ എനർജിക്കു കീഴിലെ റാസ് ലഫാൻ ഉൾപ്പെടെയുള്ള പ്രധാന എൽഎൻജി പ്ലാന്റുകൾ അടച്ചു. ഇത് ലോകത്തെ ഗ്യാസ് വിപണിയെ വൻതോതിൽ ബാധിച്ചേക്കാം.യുഎഇയിലെ ഫുജൈറ തുറമുഖത്ത് വെടിവെച്ചിട്ട ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് തീപിടിത്തമുണ്ടായി. നിലവിൽ തീ നിയന്ത്രണവിധേയമാണെന്നും ആർക്കും പരിക്കില്ലെന്നും യുഎഇ അധികൃതർ അറിയിച്ചു.

