ട്വന്റി-20 ലോകകപ്പ് സെമി പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം; ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്ക – ന്യൂസിലൻഡ് പോരാട്ടം

മുംബൈ: ഐസിസി ട്വന്റി-20 ലോകകപ്പിന്റെ ആവേശകരമായ സെമി ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യ സെമി ഫൈനലിൽ കരുത്തരായ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇന്ന് രാത്രി 7 മണിക്കാണ് ഈ നിർണായക മത്സരം നടക്കുന്നത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും ഫൈനൽ ബെർത്ത് ലക്ഷ്യമിട്ടാണ് ഇന്ന് മൈതാനത്തിറങ്ങുന്നത്.

ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനൽ പോരാട്ടം നാളെ നടക്കും.മുംബൈയിലെ പ്രശസ്തമായ വാങ്കഡേ സ്റ്റേഡിയമാണ് സെമി ഫൈനൽ പോരാട്ടങ്ങൾക്ക് വേദിയാകുന്നത്. രണ്ട് മത്സരങ്ങളും ഇന്ത്യൻ സമയം രാത്രി 7 മണിക്ക് ആരംഭിക്കും.ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ ആരെല്ലാം ഏറ്റുമുട്ടുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് കായിക ലോകം. നാളെ നടക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളാകും ഫൈനലിലെ ഇന്ത്യയുടെ സ്ഥാനമുറപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *