നിയമസഭാ തിരഞ്ഞെടുപ്പ്: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ കേരളത്തിലെത്തി; ഒരുക്കങ്ങൾ വിലയിരുത്തും

തിരുവനന്തപുരം: കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഇന്ന് സംസ്ഥാനത്തെത്തി.നാളെയും മറ്റന്നാളുമായി (മാർച്ച് 6, 7) കമ്മീഷൻ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിശദമായി പരിശോധിക്കും.

രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ചീഫ് സെക്രട്ടറി, ഡിജിപി, ജില്ലാ കളക്ടർമാർ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തും. തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനായുള്ള സുരക്ഷാ ക്രമീകരണങ്ങളും ക്രമസമാധാന നിലയും പോലീസ് മേധാവികളുമായി ചർച്ച ചെയ്യും. മയക്കുമരുന്ന്, അനധികൃത പണം എന്നിവയുടെ ഉപയോഗം തടയുന്നതിനുള്ള കർശന നിരീക്ഷണത്തിനും കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *