ലോകത്തെ നയിക്കുന്ന മാതൃശക്തി: മലയാളി പെണ്മയ്ക്ക് ഒരായിരം പ്രണാമം.

ഇന്ന് ലോകം വനിതാ ദിനം ആഘോഷിക്കുമ്പോൾ, എന്റെ മനസ്സ് ആദ്യം ഓടിയെത്തുന്നത് നമ്മുടെ കേരളത്തിലെ ഓരോ കൊച്ചു ഗ്രാമങ്ങളിലുമാണ്. അതിരാവിലെ എഴുന്നേറ്റ് കുടുംബത്തിന് വെളിച്ചമാകുന്ന അമ്മമാർ മുതൽ, പാടത്തും പറമ്പിലും പണിയെടുത്ത് നാടിന്റെ നട്ടെല്ലായി നിൽക്കുന്ന ഓരോ സഹോദരിമാരും ഈ ദിനത്തിന്റെ യഥാർത്ഥ അവകാശികളാണ്.

കേരളത്തിന്റെ മണ്ണിൽ നിന്ന് പിച്ചവെച്ച് വളർന്ന നമ്മുടെ സ്ത്രീകൾ ഇന്ന് ലോകത്തിന്റെ നെറുകയിലാണ്.
സ്നേഹത്തിന്റെ, സംഹൃദത്തിൻ്റെ, സംവേദനത്തിൻ്റെ, സ്വതന്ത്രത്തിൻ്റെ പുതിയ ആകാശം സൃഷ്ടിക്കുന്നവർ. ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക്; കുടുംബശ്രീയിലൂടെയും മറ്റും സ്വയംപര്യാപ്തത നേടിയ സാധാരണക്കാരായ സ്ത്രീകൾ ഇന്ന് കേരളത്തിന്റെ സാമ്പത്തിക ഭദ്രതയുടെ കരുത്താണ്.

പ്രവസത്തിന്റെ അകത്തളങ്ങളിലും , കുടിയേറ്റത്തിന്റെ അടിയൊഴുക്കിലും അല്ലെങ്കിൽ ഗൾഫ് നാടുകളിലെ മണലാരണ്യത്തിലായാലും, യൂറോപ്പിലെ കൊടും തണുപ്പിലായാലും, അമേരിക്കയിലെയും ഓസ്‌ട്രേലിയയിലെയും അത്യാധുനിക സാങ്കേതിക വിദ്യയുടെ കരുത്തുറ്റ മുഖങ്ങൾ ആയി നഴ്സുമാരായും ഡോക്ടർമാരായും ശാസ്ത്രജ്ഞരായും ഐ റ്റി പ്രാണലുകളായും ബിസിനസ്കരി കളയും നമ്മുടെ പെൺകരുത്ത് ലോകത്തെ സേവിക്കുന്നു. നിസ്വാർഥത അടയാള പെടുത്തലുകൾ ആകുന്നു.ഏത് പ്രതിസന്ധിയിലും തളരാതെ, സ്നേഹവും കരുതലും വിതറി മറ്റുള്ളവർക്ക് തണലായി നിൽക്കാൻ മലയാളി സ്ത്രീകൾക്കുള്ള കഴിവ് ലോകപ്രശസ്തമാണ്.

നമ്മുടെ ഈ അഭിമാന നിമിഷങ്ങളെ നാലാമാൻ NaLaMaN) മീഡിയ ഹൗസിന്റെ കീഴിലുള്ള മലയാളി പത്രത്തിന്റെ കേരള ബ്യൂറോ അതിമനോഹരമായി ആദരിക്കുകയും ആഘോഷിക്കുകയും ചെയ്തിട്ടുണ്ട്. ഓരോ സ്ത്രീയുടെയും ഉള്ളിലെ പോരാട്ട വീര്യത്തെയും വിജയഗാഥകളെയും ഞങ്ങൾ അങ്ങേയറ്റം ആദരവോടെയാണ് നോക്കിക്കാണുന്നത്.കൂടുതൽ അറിയാം , കാണാം…


മലയാളി സ്ത്രീകളുടെ കരുത്തുറ്റ കഥകളും വിശേഷങ്ങളും വാനോളം ഉയർത്തുന്ന കൂടുതൽ വീഡിയോകൾ കാണാൻ NaLaMaN Media House-ന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ സന്ദർശിക്കുക, സബ്സ്ക്രൈബ് ചെയ്യുക.
NaLaMaN Media House YouTube Channel ലിങ്ക്: https://www.youtube.com/@NalamanMediaHouse

ഡോ. ബാബു ഫിലിപ്പ് അഞ്ചനാട്ട്
ചീഫ് എഡിറ്റർ

Leave a Reply

Your email address will not be published. Required fields are marked *