തൃശൂർ: വ്രതശുദ്ധിയുടെയും മാനുഷിക മൂല്യങ്ങളുടെയും സനദേശമുയർത്തി തൃശൂർ പോസ്റ്റ് ഓഫീസ് റോഡിലുള്ള ജുമാ മസ്ജിദിൽ സംഘടിപ്പിച്ച നോമ്പുതുറയിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായി പങ്കെടുത്തു. ചെട്ടിയങ്ങാടി ജമാഅത്ത് പള്ളി ഇമാം ഇബ്രാഹിം ഫലാഹിയുടെ നേതൃത്വത്തിലാണ് ഇഫ്താർ വിരുന്ന് ഒരുക്കിയത്.
സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള അഞ്ഞൂറോളം പേർ പങ്കെടുത്ത ചടങ്ങിൽ സുരേഷ് ഗോപിയുടെ സാന്നിധ്യം ശ്രദ്ധേയമായി. പരസ്പര സ്നേഹവും സാഹോദര്യവും പങ്കിടുന്ന വേദിയായി മാറിയ ഇഫ്താർ സംഗമത്തിൽ വിവിധ മേഖലകളിലെ പ്രമുഖരും സംബന്ധിച്ചു. വ്രതകാലത്തെ വിശുദ്ധി ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ഒത്തുചേരൽ ഒരുമയുടെ വലിയൊരു സന്ദേശമാണ് നൽകിയത്.

