കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം പോളിടെക്നിക് കോളേജിൽ സ്വയംരക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. സായി കോഴിക്കോട്, മൈ ഭാരത്, നാഷണൽ സർവീസ് സ്കീം (NSS) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്.
അന്താരാഷ്ട്ര കായികതാരങ്ങളായ ലിക്സി ജോസഫും നിക്സി ജോസഫും ചേർന്ന് പരിശീലന ക്ലാസിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥിനികൾക്ക് ആത്മവിശ്വാസം പകരുന്നതിനും അത്യാഹിത ഘട്ടങ്ങളിൽ സ്വയം പ്രതിരോധിക്കുന്നതിനും ആവശ്യമായ പ്രായോഗിക പരിശീലനമാണ് ക്ലാസിൽ നൽകിയത്. സ്ത്രീ ശാക്തീകരണത്തിന്റെയും സുരക്ഷയുടെയും പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ഈ സംരംഭം

