പുത്തൻ ലുക്കിൽ മധുര-കൊല്ലം നാലുവരിപ്പാത; ആദ്യഘട്ടം അടുത്ത മാസം തുറക്കും

ചെന്നൈ: ദക്ഷിണേന്ത്യയിലെ പ്രധാന യാത്രാ ഇടനാഴികളിലൊന്നായ മധുര-കൊല്ലം ദേശീയപാത (NH-744) അത്യാധുനിക സൗകര്യങ്ങളോടെ നാലുവരിപ്പാതയായി വികസിക്കുന്നു. പദ്ധതിയുടെ ആദ്യഘട്ടമായ വടുകപ്പട്ടി മുതൽ തെൻകാവെന്നല്ലൂർ വരെയുള്ള 35.6 കിലോമീറ്റർ പാത അടുത്ത മാസം ഗതാഗതത്തിനായി തുറന്നുകൊടുക്കും. 1318 കോടി രൂപ ചെലവഴിച്ചാണ് ഈ ഘട്ടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.പാത യാഥാർത്ഥ്യമാകുന്നതോടെ മധുരയ്ക്കും കൊല്ലത്തിനുമിടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയും. ചരക്കുനീക്കത്തിനും വിനോദസഞ്ചാര മേഖലയ്ക്കും ഇത് വലിയ ഉണർവ് നൽകും.

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) നിർമ്മിക്കുന്ന ഈ പാതയിൽ സുരക്ഷയ്ക്ക് വലിയ മുൻഗണനയാണ് നൽകിയിരിക്കുന്നത്. റോഡിന്റെ മധ്യഭാഗത്തുള്ള മീഡിയനുകൾ മുറിച്ചുകടക്കുന്നത് ഒഴിവാക്കിയും, അത്യാധുനിക ട്രാഫിക് മോണിറ്ററിംഗ് സംവിധാനങ്ങൾ ഏർപ്പെടുത്തിയുമാണ് നിർമ്മാണം.

Leave a Reply

Your email address will not be published. Required fields are marked *