തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗിക പരിപാടിയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടുണ്ടെന്നും എന്നാൽ അദ്ദേഹത്തിന്റെ മരുമകനെ കൂടി ക്ഷണിക്കണമെന്ന് എവിടെയും നിബന്ധനയില്ലെന്നും മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഡിജിറ്റൽ സയൻസ് പാർക്കിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിവാദങ്ങൾ സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ തന്ത്രം മാത്രമാണ് ഇപ്പോൾ നടക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയെ ചടങ്ങിലേക്ക് ആദരവോടെയാണ് ക്ഷണിച്ചത്. എന്നാൽ പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഒരു സർക്കാർ പരിപാടിയിൽ ആരെല്ലാം പങ്കെടുക്കണം എന്നത് നിശ്ചയിക്കുന്നത് കൃത്യമായ മാനദണ്ഡങ്ങൾ അനുസരിച്ചാണ്. രാഷ്ട്രീയ ലക്ഷ്യങ്ങൾ വച്ചുകൊണ്ട് ഇത്തരം കാര്യങ്ങളിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നത് വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ മാത്രമേ ഉപകരിക്കൂ എന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
സംഭവത്തിൽ സർക്കാരും ബിജെപി നേതൃത്വവും തമ്മിലുള്ള വാക്പോര് മുറുകുകയാണ്. വരും ദിവസങ്ങളിലും ഈ വിഷയത്തിൽ രാഷ്ട്രീയമായ ചേരിതിരിവ് ശക്തമാകാനാണ് സാധ്യത

