അന്റാർട്ടിക്കയിലെ ഡേവിസ് റിസർച്ച് സ്റ്റേഷൻ വികസനത്തിന് പരിസ്ഥിതി അനുമതി ലഭിച്ചു

കാൻബറ: അന്റാർട്ടിക്കയിലെ ഓസ്‌ട്രേലിയയുടെ പ്രമുഖ ഗവേഷണ കേന്ദ്രമായ ഡേവിസ് സ്റ്റേഷനിൽ അത്യാവശ്യ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് ഔദ്യോഗിക പരിസ്ഥിതി അനുമതി ലഭിച്ചതായി ഓസ്‌ട്രേലിയൻ അന്റാർട്ടിക് ഡിവിഷൻ അറിയിച്ചു. അന്റാർട്ടിക് ഇൻഫ്രാസ്ട്രക്ചർ റിന്യൂവൽ പ്രോഗ്രാമിന്റെ ഭാഗമായി വാട്ടർ, പവർ, മെക്കാനിക്കൽ സർവീസുകൾ കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

2026 ഒക്ടോബറിൽ ഹോബാർട്ടിൽ നിന്ന് സാധനസാമഗ്രികളും ഉദ്യോഗസ്ഥരും അന്റാർട്ടിക്കയിലേക്ക് തിരിക്കുമെന്നും നവംബറിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

പരിസ്ഥിതി അനുമതി ലഭിച്ചതോടെ പുതിയ സിവ വാട്ടർ ഇൻടേക്ക് സിസ്റ്റം, റിവേഴ്സ് ഓസ്മോസിസ് പ്ലാന്റ്, പുതിയ പവർഹൗസ്, വർക്ക്‌ഷോപ്പുകൾ എന്നിവയുടെ നിർമ്മാണത്തിന് വഴിതുറന്നു. അന്റാർട്ടിക്കയിലെ പരിസ്ഥിതിക്കും വന്യജീവികൾക്കും കോട്ടം തട്ടാത്ത രീതിയിലുള്ള കർശന മാനദണ്ഡങ്ങളോടെയായിരിക്കും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *