സിഡ്‌നി: ഓസ്‌ട്രേലിയയിലെ മലയാളി പ്രേക്ഷകർക്കായി വിവിഡ് എന്റർടൈൻമെന്റ്‌സ് ഒരുക്കുന്ന വൻകിട സ്റ്റേജ് ഷോ ‘നാദിർഷാ ഷോ-26’ ഏപ്രിൽ 25-ന് സിഡ്‌നിയിൽ അരങ്ങേറും. പ്രമുഖ നടനും സംവിധായകനുമായ നാദിർഷായുടെ നേതൃത്വത്തിൽ ചലച്ചിത്ര-ടെലിവിഷൻ രംഗത്തെ പ്രശസ്ത താരങ്ങൾ അണിനിരക്കുന്ന മെഗാ ഷോ നോർവെസ്റ്റ് ഹബ്ബിലാണ് (Norwest Hub) നടക്കുക.
നാദിർഷായ്‌ക്കൊപ്പം മലയാളികളുടെ പ്രിയതാരങ്ങളായ സുധി കോപ്പ, ടിനി ടോം, സാജു നവോദയ (പാഷാണം ഷാജി), സരിത റഹ്മാൻ തുടങ്ങിയവരും നിരവധി കലാകാരന്മാരും വേദിയിലെത്തും. ചിരിയും സംഗീതവും നൃത്തവും കോർത്തിണക്കിയുള്ള ഈ വിനോദ വിരുന്ന് ഏപ്രിൽ 25 ശനിയാഴ്ച വൈകുന്നേരം 5 മണി മുതലാണ് ആരംഭിക്കുന്നത്. സിഡ്‌നി ഷോയുടെ ടൈറ്റിൽ സ്പോൺസർ വെലോറ ഹോംസാണ് (Velora Homes).
ഓസ്‌ട്രേലിയയിലുടനീളമുള്ള ഷോയുടെ ടൈറ്റിൽ സ്പോൺസർഷിപ്പ് മാസ്സ് ഫിനാൻഷ്യൽ കൺസൾട്ടൻസിയാണ് ഏറ്റെടുത്തിരിക്കുന്നത്. ഐക്കണിക് ഇൻവെസ്റ്റിംഗ് (Iconic Investing) ആണ് പവേർഡ് ബൈ സ്പോൺസർ. ഷിജോ, മൊയ്തീൻ എന്നിവരുടെ നേതൃത്വത്തിലാണ് സിഡ്‌നിയിലെ ഷോയുടെ ക്രമീകരണങ്ങൾ നടക്കുന്നത്. ജസ്റ്റ് ഈസി ബുക്ക് (Just Easy Book) വഴിയാണ് ടിക്കറ്റ് വിതരണം ക്രമീകരിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ കലാസന്ധ്യയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

