സോളാർ കേസ്: നടപടികൾ നിർത്തിവയ്ക്കണമെന്ന ഗണേഷ് കുമാറിന്റെ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: സോളാർ കേസുമായി ബന്ധപ്പെട്ടുള്ള വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി കെ.ബി. ഗണേഷ് കുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കേസിലെ നടപടികൾ തുടരണമെന്നും വിചാരണ യുക്തിസഹമായ അന്തിമത്തിലേക്ക് എത്തണമെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. സോളാർ ലൈംഗികാതിക്രമ ആരോപണ കേസിൽ അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാനുള്ള ഗൂഢാലോചനയിൽ ഗണേഷ് കുമാർ പങ്കുണ്ടെന്ന പരാതിയുമായി ബന്ധപ്പെട്ട കേസാണ് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിലവിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *