മേഖലയിലെ സുരക്ഷാ സാഹചര്യം: യുഎഇ പ്രസിഡന്റും റഷ്യൻ പ്രസിഡന്റും ടെലിഫോണിൽ ചർച്ച നടത്തി

അബുദാബി: മേഖലയിലെ നിലവിലെ സുരക്ഷാ, സൈനിക സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതിനായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനും തമ്മിൽ ടെലിഫോണിൽ സംസാരിച്ചു.മേഖലയിലും രാജ്യാന്തര തലത്തിലും സമാധാനത്തിനും സുരക്ഷയ്ക്കും ഈ സംഭവവികാസങ്ങൾ സൃഷ്ടിക്കുന്ന ഗൗരവകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇരുവരും വിശദമായി വിലയിരുത്തി. നിലവിലെ സംഘർഷങ്ങൾ എത്രയും വേഗം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു.

മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നയതന്ത്രപരമായ നീക്കങ്ങൾക്കും അർത്ഥവത്തായ ചർച്ചകൾക്കും മുൻഗണന നൽകണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. സുരക്ഷ ഉറപ്പാക്കാനും കൂടുതൽ പ്രതിസന്ധികളും പിരിമുറുക്കങ്ങളും ഒഴിവാക്കാനും ഇത്തരം നടപടികൾ അത്യന്താപേക്ഷിതമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. റമസാൻ മാസത്തിൽ മേഖലയിൽ സമാധാനം പുലരാനുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് ഈ ഉന്നതതല ചർച്ചയെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *