ജമ്മുവിൽ വിവാഹചടങ്ങിനിടെ ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം; അക്രമി പിടിയിൽ

ജമ്മു: ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ ജമ്മുവിൽ വധശ്രമം. ബുധനാഴ്ച വൈകിട്ട് ജമ്മുവിലെ ഗ്രേറ്റർ കൈലാഷ് മേഖലയിലുള്ള റോയൽ പാർക്കിൽ നടന്ന വിവാഹ ചടങ്ങിനിടെയാണ് സംഭവം.

അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തവരും ചേർന്ന് കീഴ്പ്പെടുത്തി പൊലീസിന് കൈമാറി.വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം ഫാറൂഖ് അബ്ദുള്ളയും ജമ്മു കാശ്മീർ ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയും മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് അക്രമി പിന്നിലൂടെ എത്തിയത്. അക്രമി തന്റെ തോക്ക് ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ ചൂണ്ടി വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ പെട്ടെന്ന് ഇടപെട്ടതോടെ ദുരന്തം ഒഴിവായി. വെടിയുണ്ട ലക്ഷ്യം തെറ്റിയതിനാൽ ആർക്കും പരിക്കേറ്റില്ല. ഫാറൂഖ് അബ്ദുള്ള സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *