ഇന്ത്യൻ ചരക്കുകപ്പലുകൾ സുരക്ഷിതമായി തീരത്തെത്തി; ഇന്ധനലഭ്യത ഉറപ്പാക്കി കേന്ദ്രം

ന്യൂഡൽഹി/മുന്ദ്ര: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങൾക്കിടയിലും ഇന്ത്യൻ ചരക്കുകപ്പലുകൾ സുരക്ഷിതമായി രാജ്യത്തെ തുറമുഖങ്ങളിൽ എത്തിത്തുടങ്ങി. ഖത്തറിൽ നിന്ന് 46,000 മെട്രിക് ടൺ എൽപിജിയുമായി പുറപ്പെട്ട ഇന്ത്യൻ കപ്പലായ ‘ശിവാലിക്’ ഹോർമുസ് കടലിടുക്ക് കടന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് വിജയകരമായി എത്തിച്ചേർന്നു.രാജ്യത്തെ ഊർജ്ജ ആവശ്യങ്ങൾ തടസ്സമില്ലാതെ നിറവേറ്റുന്നതിനായി എല്ലാ റിഫൈനറികളും നിലവിൽ പരമാവധി ശേഷിയിൽ പ്രവർത്തിക്കുകയാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *