യുഎസ് മറീനുകളുമായുള്ള യുദ്ധക്കപ്പൽ സിംഗപ്പൂരിൽ

സിംഗപ്പൂർ: പ്രത്യേക പരിശീലനം ലഭിച്ച യുഎസ് മറീനുകളുമായി അമേരിക്കൻ യുദ്ധക്കപ്പലായ ‘യുഎസ്എസ് ട്രിപ്പോളി’ സിംഗപ്പൂർ തീരത്തെത്തി. ഇറാനെതിരായ പ്രത്യേക ദൗത്യത്തിന്റെ ഭാഗമായാണ് കപ്പലിന്റെ ഈ നീക്കമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.സൗത്ത് ചൈന കടലിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുലൂടെ കപ്പൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

ഏകദേശം 2,200ഓളം മറീനുകൾ ഈ കപ്പലിലുണ്ടെന്നാണ് കരുതപ്പെടുന്നത്. ജപ്പാനിലെ ഒക്കിനാവയിലുള്ള അമേരിക്കയുടെ 31-ാം മറൈൻ എക്സ്പെഡിഷണറി യൂണിറ്റിന്റെ ഭാഗമായുള്ള സൈനികരാണ് കപ്പലിലുള്ളത്.പശ്ചിമേഷ്യയിൽ സംഘർഷസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ അമേരിക്കൻ യുദ്ധക്കപ്പലിന്റെ ഈ നീക്കം ഏറെ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.

മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനും സഖ്യകക്ഷികൾക്ക് പിന്തുണ നൽകുന്നതിനുമാണ് അമേരിക്ക ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. സൈനിക നീക്കത്തിന്റെ കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *