ഡോ. വന്ദന ദാസ് വധക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിക്കിടെ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി ജി. സന്ദീപ് കുറ്റക്കാരനാണെന്ന് കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി വിധിച്ചു.

കേസിൽ പ്രതിക്കുള്ള ശിക്ഷാ വിധി മറ്റന്നാൾ പ്രസ്താവിക്കും.പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പൂർണ്ണമായും തള്ളി. മെഡിക്കൽ പരിശോധനകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ പ്രതി കൃത്യമായ ബോധത്തോടു കൂടിയാണ് കൊലപാതകം നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു.

2023 മേയ് പത്തിനാണ് വൈദ്യപരിശോധനയ്ക്കായി പോലീസുകാർ ആശുപത്രിയിലെത്തിച്ച സന്ദീപ്, അവിടെയുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് ഡോ. വന്ദനയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *