അമേരിക്കയുമായുള്ള രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ 2026-ലെ ഫിഫ ലോകകപ്പിൽ നിന്ന് ഇറാൻ പിന്മാറുന്നു എന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇറാൻ ടൂർണമെന്റിൽ നിന്ന് ഔദ്യോഗികമായി പിന്മാറിയിട്ടില്ല. പകരം, സുരക്ഷാ കാരണങ്ങളാൽ തങ്ങളുടെ മത്സരങ്ങൾ അമേരിക്കയിൽ നിന്ന് മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ ഫിഫയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.ഇറാന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നിലവിൽ അമേരിക്കയിലെ ലോസ് ഏഞ്ചൽസ്, സിയാറ്റിൽ എന്നിവിടങ്ങളിലാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ടീമിന്റെ സുരക്ഷ മുൻനിർത്തി ഈ മത്സരങ്ങൾ മെക്സിക്കോയിലെ വേദികളിലേക്ക് മാറ്റണമെന്നാണ് ഇറാന്റെ ആവശ്യം.

