ഇസ്രായേൽ ആക്രമണം: ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഉപദേഷ്ടാവായ അലി ലാരിജാനിക്കു പിന്നാലെ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ടെഹ്‌റാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഖത്തീബ് കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അലി ലാരിജാനിയുടെ വധം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇന്റലിജൻസ് മന്ത്രിയുടെ കാര്യത്തിൽ ടെഹ്‌റാനിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ ലഭ്യമായിട്ടില്ല. ഉന്നത നേതാക്കളുടെ വധത്തിന് കടുത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ വിപ്ലവ ഗാർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനും ഇസ്രായേലും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടം ശക്തമായതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *