ഒമാനിൽ കെട്ടിടം തകർന്ന് നാല് കുട്ടികൾ മരിച്ചു; മരിച്ചവരിൽ മലയാളി സഹോദരങ്ങളും

മസ്കറ്റ്: ഒമാനിലെ സഹം വിലായത്തിലുണ്ടായ ദാരുണമായ അപകടത്തിൽ കെട്ടിടം തകർന്ന് നാല് കുട്ടികൾ മരിച്ചു. മരിച്ചവരിൽ രണ്ട് മലയാളി കുട്ടികളും ഉൾപ്പെടുന്നു. വടക്കൻ ബാത്തിന ഗവർണറേറ്റിലെ സഹം പ്രവിശ്യയിൽ ഞായറാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്.പുരാതനമായ ഒരു കെട്ടിടത്തിന്റെ ഭാഗം തകർന്ന് വീണാണ് അപകടമുണ്ടായത്. കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മേലേക്ക് കെട്ടിടാവശിഷ്ടങ്ങൾ പതിക്കുകയായിരുന്നു. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല.മുഹമ്മദ്‌ (12), അഹമ്മദ്‌ (8) എന്നിവരാണ് മരിച്ച മലയാളി കുട്ടികൾ. കണ്ണൂർ പാനൂർ കടവത്തൂർ സ്വദേശി നൗഷാദിന്റെ മക്കളാണിവർ. മരിച്ച മറ്റ് രണ്ട് കുട്ടികൾ ഒമാൻ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്ത മൃതദേഹങ്ങൾ സഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ഒമാൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പഴക്കമുള്ള കെട്ടിടങ്ങൾ തകരാൻ സാധ്യതയുള്ളതിനാൽ ഇത്തരം സ്ഥലങ്ങളിൽ കുട്ടികൾ പ്രവേശിക്കുന്നത് തടയണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *