ആൻസാക് ദിനം; എൻ.എസ്.ഡബ്ല്യു മാതൃകയിൽ എ.സി.ടിയിലും അധിക അവധി പ്രഖ്യാപിച്ചു

കാൻബെറ: ഈ വർഷത്തെ ആൻസാക് ദിനാചരണത്തോടനുബന്ധിച്ച് ന്യൂ സൗത്ത് വെയ്‌ൽസിന് (NSW) പിന്നാലെ ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിലും (ACT) ശനി, തിങ്കൾ ദിവസങ്ങളിൽ പൊതുഅവധി പ്രഖ്യാപിച്ചു. ഏപ്രിൽ 25 ശനിയാഴ്ച വരുന്ന സാഹചര്യത്തിൽ, അതിന് ശേഷമുള്ള തിങ്കളാഴ്ച കൂടി അവധി നൽകാനാണ് തീരുമാനം. അതിർത്തി പങ്കിടുന്ന എൻ.എസ്.ഡബ്ല്യുവും എ.സി.ടിയിലെയും ജനങ്ങൾക്കിടയിലുള്ള ആശയക്കുഴപ്പം ഒഴിവാക്കാനാണ് ഇത്തരമൊരു നീക്കമെന്ന് എ.സി.ടി മുഖ്യമന്ത്രി ആൻഡ്രൂ ബാർ വ്യക്തമാക്കി.

നിലവിൽ എൻ.എസ്.ഡബ്ല്യു, വെസ്റ്റേൺ ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ഏപ്രിൽ 25 ശനി അല്ലെങ്കിൽ ഞായർ ദിവസങ്ങളിൽ വന്നാൽ തൊട്ടടുത്ത തിങ്കളാഴ്ച കൂടി അധിക അവധി നൽകാറുണ്ട്. എന്നാൽ വിക്ടോറിയ, സൗത്ത് ഓസ്‌ട്രേലിയ, ടാസ്മാനിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ ശനിയാഴ്ച അവധി വന്നാൽ അധിക അവധി ലഭിക്കാറില്ല. ക്വീൻസ്‌ലൻഡിലും നോർത്തേൺ ടെറിട്ടറിയിലും ഏപ്രിൽ 25 ഞായറാഴ്ച വന്നാൽ മാത്രമേ തിങ്കളാഴ്ച അവധി നൽകാറുള്ളൂ.

അടുത്ത രണ്ട് വർഷത്തേക്ക് ഏപ്രിൽ 25 വാരാന്ത്യങ്ങളിൽ വരുന്ന സാഹചര്യത്തിലാണ് എൻ.എസ്.ഡബ്ല്യു സർക്കാർ രണ്ട് പൊതുഅവധി ദിനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ പ്രഖ്യാപിച്ചത്. ഇതനുസരിച്ച് 2026-ൽ ഏപ്രിൽ 25 ശനിയാഴ്ചയും ഏപ്രിൽ 27 തിങ്കളാഴ്ചയും അവധിയായിരിക്കും. 2027-ൽ ഏപ്രിൽ 25 ഞായറാഴ്ചയും ഏപ്രിൽ 26 തിങ്കളാഴ്ചയുമാണ് അവധി ദിനങ്ങൾ. എ.സി.ടി കൂടി ഈ തീരുമാനത്തിനൊപ്പം ചേർന്നതോടെ അതിർത്തി മേഖലകളിൽ ജോലി ചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കും ഒരേപോലെ അവധി പ്രയോജനപ്പെടും.

ഓരോ സംസ്ഥാനത്തെയും 2026-ലെ ആൻസാക് ദിന അവധി ദിനങ്ങൾ താഴെ പറയുന്നവയാണ്:

സംസ്ഥാനംഅവധി ദിനങ്ങൾ (2026)
NSW, ACT, WAഏപ്രിൽ 25 (ശനി), ഏപ്രിൽ 27 (തിങ്കൾ)
SA, QLD, VIC, NT, TASഏപ്രിൽ 25 (ശനി) മാത്രം

Leave a Reply

Your email address will not be published. Required fields are marked *