തിരുവനന്തപുരം: മലയാള ചലച്ചിത്ര-നാടക രംഗത്തെ പ്രമുഖ നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (63) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ.പി.എ.സി ഉൾപ്പെടെയുള്ള പ്രമുഖ നാടക സമിതികളിലൂടെയാണ് അദ്ദേഹം കലാരംഗത്ത് സജീവമായത്. നിരവധി ശ്രദ്ധേയമായ നാടകങ്ങൾ അദ്ദേഹം സംവിധാനം ചെയ്യുകയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. നാടകത്തിന് പുറമെ മലയാള സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം സജീവസാന്നിധ്യമായിരുന്നു. സ്വഭാവ നടനായും വില്ലനായും അദ്ദേഹം സ്ക്രീനിൽ തിളങ്ങി. അദ്ദേഹത്തിന്റെ അഭിനയശൈലി പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഭൗതികശരീരം പൊതുദർശനത്തിന് വെച്ചശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

